നഗ്നചിത്രം കാണിച്ച് ഭീഷണി: അന്വേഷണം ബാംഗ്ലൂരിലേക്കും

ബാംഗ്ലൂര്‍| WEBDUNIA|
PRO
സ്വകാര്യ ബാങ്ക് ജീവനക്കാരിയുടെ നഗ്നചിത്രങ്ങള്‍ ഒളിക്യാമറ പകര്‍ത്തുകയും തുടര്‍ന്ന് യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി 46 ലക്ഷം രുപ സംഘം തട്ടിയെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിനു ബാംഗ്ലൂരില്‍ പോയപ്പോള്‍ അവിടെ വെച്ചാണ് യുവതിയുടെ ചിത്രങ്ങള്‍ മൂന്നംഗ സംഘം ഒളിക്യാമറയില്‍ പകര്‍ത്തിയത്. ഇക്കാരണത്താലാണ് ഇപ്പോള്‍ അന്വേഷണം ബാംഗ്ലൂരിലേക്കും നീട്ടിയിരിക്കുന്നത്. സംഭവത്തില്‍ സനോജ് എന്ന യുവാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഡീഷണല്‍ എസ്ഐ എം ആര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന്‍റെ രേഖാചിത്രം തയ്യാറാക്കാന്‍ പൊലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2009 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് യുവതിയില്‍ നിന്നു പ്രതികള്‍ 46 ലക്ഷം രൂപ തട്ടിയെടുത്തത്. 2009 മേയില്‍ ബിസിനസ് ആവശ്യത്തിനു യുവതി ബംഗ്ലൂരില്‍ പോയിരുന്നു. അവിടെ നിന്നു തിരിച്ചെത്തിയ യുവതിക്ക് 2009 സെപ്തംബറില്‍ യുവതിയുടെ അഞ്ചു നഗ്‌നഫോട്ടോ അടങ്ങിയ കൊറിയര്‍ ലഭിക്കുകയായിരുന്നു. അഞ്ചു ഫോട്ടോകളില്‍ ഒരു ഫോട്ടോയുടെ പിറകില്‍ ഒരു മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ഈ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഫോട്ടോയില്‍ നല്കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ഒരു കോടിരൂപ നല്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രൂപ നല്കിയില്ലെങ്കില്‍ ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പല ഘട്ടങ്ങളിലായി 46 ലക്ഷം രൂപ കൊടുത്തത്തായി യുവതി പറയുന്നു. 2009 നവംബര്‍ 20ന് അവസാനമായി എട്ടു ലക്ഷം രൂപ കൊടുത്തു. ഈ പണം കൊടുത്തപ്പോള്‍ ഇനി ഭീഷണിപ്പെടുത്തരുതെന്നു പറഞ്ഞെങ്കിലും പിന്നെയും ഭീഷണി തുടരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആണ് യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :