മുല്ലപ്പെരിയാര്‍: എംഡിഎംകെ ഉപരോധം ആരംഭിച്ചു

തിരുവനന്തപുരം| WEBDUNIA|
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനോടു വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് എംഡിഎംകെയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപരോധം ആരംഭിച്ചു. കേരളം-തമിഴ്നാട് അതിര്‍ത്തിയിലെ 13 കേന്ദ്രങ്ങളിലാണ് ഉപരോധം. രാവിലെ ഒമ്പതു മണി മുതല്‍ 12 മണി വരെയാണ് ഉപരോധ സമരം.

മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാടിനു ലഭിക്കേണ്ട വെള്ളത്തിന്‍റെ വിഹിതം നിഷേധിക്കുന്ന കേരളത്തിന്‍റെയും കേന്ദ്രത്തിന്‍റെയും മനോഭാവത്തിനെതിരെയാണ് ഉപരോധമെന്നു എംഡിഎംകെ നേതാവ് വൈകോ പറഞ്ഞു. അതേസമയം, ഉപരോധത്തെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ തമിഴ്നാട്ടിലേക്കുള്ള യാത്രകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍, അണ്ണാ ഡി എം കെ ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷ കക്ഷികളൊന്നും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

തേനി ജില്ലയിലെ മൂന്നു വഴികളിലാണ് ഉപരോധം നടത്തുന്നത്. കമ്പംമേട്ട്, നടുപ്പുണി, ഗോപാലപുരം, വളന്താമരം തുടങ്ങിയ സ്ഥലങ്ങളിലും ഉപരോധം സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, ഉപരോധത്തെ തുടര്‍ന്ന് കേരളത്തിലേക്ക് ഇന്ന് ചരക്ക് അയയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് തമിഴ്നാട്ടിലെ വ്യാപാരസംഘടന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :