പീഡനക്കേസില്‍ രാജാസാഹിബ് റിമാന്‍ഡില്‍

ആലപ്പുഴ| WEBDUNIA|
വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ സീരിയല്‍ മിമിക്രി താരം രാജാസാഹിബിനെ റിമാന്‍ഡ് ചെയ്തു. അമ്പലപ്പുഴ ഒന്നാം ക്‌ളാസ്‌ ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍റെ ചുമതലയുള്ള മൊബൈല്‍ കോടതി മജിസ്‌ട്രേറ്റ്‌ പ്രഭാത്‌ കുമാറിന്‍റെ മുമ്പാകെ രാജാസാഹിബിനെ ഹാജരാക്കിയിരുന്നു. അതിനു ശേഷമാണ് റിമാന്‍ഡ് ചെയ്‌തത്.

സംഭവത്തെക്കുറിച്ച് ആദ്യം യുവതി പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ യുവതിയുടെ നഗ്‌നചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതോടെ ആദ്യം വനിതാ സെല്ലിലും പിന്നീട്‌ ആ സമയത്തെ സൗത്ത്‌ സി ഐക്കും പരാതി നല്‍കിയത്‌. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. പിന്നീട് വി കെ സനില്‍ കുമാര്‍ സി ഐയായ ശേഷം നടത്തിയ അന്വേഷണത്തിലാണ്‌ രാജാസാഹിബ്‌ പിടിയിലായത്‌.

2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയില്‍ ബസ് കാത്തു നിന്ന യുവതിയോട് പരിചയക്കാരനായ ബിനുവും രാജാസാഹിബും തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ക്ഷണിക്കുകയായിരുന്നു. വീട്ടില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞായിരുന്നു ഇവര്‍ യുവതിയെ കാറില്‍ കയറ്റിയത്.

യുവതിയെ കാറില്‍ കയറ്റിയതിനു ശേഷം യാത്ര തുടര്‍ന്ന രാജാ സാഹിബും സുഹൃത്തും ബിനുവിന്‍റെ വീട്ടിലേക്ക് ആണ് യുവതിയെ ആദ്യം കൊണ്ടുപോയത്. ബിനുവിന്‍റെ വീട്ടില്‍ കൊണ്ടു വന്നതിനു ശേഷം യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ സ്ക്വാഷ്‌ നല്കുകയായിരുന്നു.

പാനീയം കുടിച്ചശേഷം മയങ്ങിപ്പോയ യുവതിയെ ഇരുവരും ചേര്‍ന്ന്‌ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ പിഡനത്തെക്കുറിച്ച് യുവതി ആദ്യം പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. നഗ്‌ന ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു യുവതി പരാതി നല്‍കിയത്‌. നാലുവര്‍ഷം മുമ്പ്‌ രാജാസാഹിബും സുഹൃത്ത്‌ പുന്നപ്ര സ്വദേശി ബിനുവും മാനഭംഗപ്പെടുത്തിയെന്ന്‌ കാണിച്ച്‌ 2009 ആഗസ്റ്റിലായിരുന്നു യുവതി പൊലീസിന്‌ പരാതി നല്‍കിയത്‌.

ഒന്നാം പ്രതി ബിനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അറസ്റ്റ്‌ ചെയ്‌താലും വിട്ടയക്കണമെന്ന വ്യവസ്ഥയില്‍ ഹൈക്കോടതി ബിനുവിന് ജാമ്യം അനുവദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :