കേരളത്തിന് ഇനി ‘പെപ്സി’യുടെ കരാര്‍ കൃഷിയും

പാലക്കാട്| WEBDUNIA|
PRO
ബഹുരാഷ്ട്ര കുത്തകയായ ‘പെപ്സി’ കേരളത്തില്‍ കരാര്‍ കൃഷി ഇറക്കാന്‍ തയ്യാറെടുക്കുന്നു. വ്യവസായ വകുപ്പിന്‍റെ അനുമതിയോടെ ഈ വര്‍ഷം തന്നെ കരാര്‍ കൃഷി നടപ്പാക്കും. പാലക്കാട് ആണ് കരാര്‍ കൃഷിയിറക്കുക.

ഇതാദ്യമായാണ് കേരളത്തില്‍ കരാര്‍ കൃഷി നടപ്പാക്കുന്നത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ ഉരുളക്കിഴങ്ങ് കൃഷിയും ബസുമതി കൃഷിയും നടപ്പാക്കിയതിനു ശേഷമാണ് ഇപ്പോള്‍ കേരളത്തില്‍ നെല്‍കൃഷി കരാര്‍ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളും ആധുനിക കൃഷി സമ്പ്രദായവുമാണ് ഈ കൃഷിയുടെ പ്രത്യേകത. സാധാരണ കൃഷിയുടെ മൂന്നിലൊന്ന് ചെലവ് മാത്രമേ ഈ കൃഷിക്ക് വരികയുള്ളൂവെന്ന് വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഇന്നലെ കോഴിക്കോട് പറഞ്ഞിരുന്നു. എന്നാല്‍, ഉല്പന്നങ്ങള്‍ക്ക് മുന്‍കൂര്‍ വില നല്കുന്നതിനാല്‍ വില കൂടിയാലും കുറഞ്ഞാലും നിശ്ചിത വിലയില്‍ നിന്ന് മാറ്റമുണ്ടാകില്ല.

അതേസമയം, കരാര്‍ കൃഷിയെക്കുറിച്ച് അറിയില്ലെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. ഭക്‌ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനവും വിപണി നിയന്ത്രണവും കുത്തകള്‍ കയ്യടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്‌ കേരളത്തില്‍ കരാര്‍ കൃഷി ആരംഭിക്കാന്‍ പോകുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :