ദുരന്തത്തില്‍ മരിച്ചവരില്‍ എംഎല്‍എയുടെ ബന്ധുവും

മംഗലാപുരം| WEBDUNIA|
PRO
മംഗലാപുരം വിമാനത്താവളത്തിന് സമീപം വിമാനം കത്തിയമര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ കര്‍ണാടക എംഎല്‍എയുടെ ബന്ധുവും. ബാംഗ്ലൂര്‍ ശാന്തിനഗര്‍ എംഎല്‍എ എന്‍ എ ഹാരിസിന്‍റെ ബന്ധു ഇബ്രാഹിം ഖലീല്‍ ആണ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു.

ബാജ്പേ വിമാനത്താവളത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ ദൂരെ കെഞ്ചാറില്‍ ആണ് എയര്‍ ഇന്ത്യയുടെ എക്സ്പ്രസ് ഐ എക്സ്-892 വിമാനം ഇന്നു രാവിലെ ആറേകാലോടെ കത്തിയമര്‍ന്നു വീണത്. പുതുതായി പണിയുന്ന അന്താരാഷ്ട്ര ടെര്‍മിനലിന് സമീപമാണ് അപകടമുണ്ടായത്. കര്‍ണാടക മുഖ്യമന്ത്രി വി എസ് യെഡിയൂരപ്പ, വി എസ് ആചാര്യ എന്നിവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

വിമാനത്തില്‍ ആകെ 166 യാത്രക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ എട്ടു പേര്‍ ദുരന്തത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട എട്ടു പേര്‍ ഇവരാണ്. കണ്ണൂര്‍ സ്വദേശിയായ മോയിന്‍ കുട്ടി, മംഗലാപുരം സ്വദേശിയായ പ്രതീഷ്, ഡോ സബ്രീന, ഉമര്‍ ഫറൂഖ്, അബ്ദുള്‍ സത്താര്‍, കാസര്‍കോഡ് സ്വദേശിയായ കൃഷ്ണന്‍, റോയ് ജോയല്‍, പ്രതാപ് ഡിസൂസ എന്നിവരാണ് രക്ഷപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :