ദുരന്തത്തിനിരയായവരില്‍ നാലു ശിശുക്കളും

മംഗലാപുരം| WEBDUNIA|
PRO
മംഗലാപുരത്ത് വിമാനം കത്തിയമര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ നാലു ശിശുക്കളും. നാലു നവജാത ശിശുക്കള്‍ ഉള്‍പ്പെടെ മൊത്തം 24 കുട്ടികളാണ് അപകടത്തില്‍ മരണമടഞ്ഞത്. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ 158 പേരില്‍ 34 പേര്‍ സ്ത്രീകളും 94 പേര്‍ പുരുഷന്മാരുമാണ്.

ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് 169 പേരായിരുന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, ഇതില്‍ ഒമ്പതു പേര്‍ യാത്രയ്ക്കായി എത്തിയിരുന്നില്ല.

160 യാത്രക്കാരും ആറു വിമാന ജീവനക്കാരുമായിട്ടായിരുന്നു ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. മംഗലാപുരത്ത് ദുരന്തമുണ്ടായ സമയത്ത് വിമാനത്തില്‍ നിന്ന് എട്ടു പേര്‍ക്ക് അദ്ഭുതകരമായി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :