വിമാനദുരന്തം: എട്ടു പേരെ രക്ഷപ്പെടുത്തി

മംഗലാപുരം| WEBDUNIA|
PRO
മംഗലാപുരത്ത് എയര്‍ ഇന്ത്യയുടെ വിമാനം കത്തിയമര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ നിന്ന് എട്ടു പേര്‍ രക്ഷപ്പെട്ടു. ഇവരില്‍ ഏഴു പേരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു.

ജോയല്‍ പ്രതാപ് ഡിസൂസ, ഉമര്‍ ഫറൂഖ്, മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ സബ്രീന, കൃഷ്ണന്‍, അബ്ദുള്ള, പ്രദീപ്, കെ പി മായന്‍ കുട്ടി എന്നിവരാണ് രക്ഷപ്പെട്ടവര്‍. ബാക്കിയുള്ളവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനത്തില്‍ 131 മുതിര്‍ന്നവരും 19 കുട്ടികളും ആറു വിമാന ജോലിക്കാരുമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരില്‍ നാലുപേര്‍ നവജാത ശിശുക്കളായിരുന്നു.

സംഭവസ്ഥലത്ത് ഇപ്പോള്‍ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള ജനപ്രതിനിധികള്‍ എത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി, കാസര്‍കോട് എംപി പി കരുണാകരന്‍, എം എല്‍ എ മാര്‍, എം പിമാര്‍ എന്നിവരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

അതേസമയം, ഇതുവരെ എഴുപതോളം മൃതദേഹങ്ങള്‍ പുറത്തെടുത്തു കഴിഞ്ഞു. മൃതദേഹങ്ങള്‍ എല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മരണപ്പെട്ടവരില്‍ നൂറിലധികവും മലയാളികള്‍ ആണെന്നാണ് യാത്രക്കാരുടെ പേരു വിവരങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :