വിമാനത്തില്‍ ഉണ്ടായിരുന്ന മലയാളികള്‍

Mangalore Air Crash
മംഗലാപുരം| WEBDUNIA|
PRO
PRO
മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റെണ്‍വേയില്‍ നിന്നും മാറി കുഴിയിലേക്ക്‌ വീണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്‌ തീപിടിച്ച്‌ മരിച്ചവരില്‍ മരിച്ചതില്‍ 30 ലധികം മലയാളികളുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. കസാര്‍ഗോഡ്‌ ജില്ലയില്‍പ്പെട്ടവരാണ്‌ അപകടത്തില്‍പ്പെട്ടവരില്‍ അധികവും. കണ്ണൂര്‍, വയനാട്‌ ജില്ലക്കാരും അപകടത്തില്‍പ്പെട്ടതായി അറിവായിട്ടുണ്ട്‌.

കാസര്‍കോട്‌ സംയുക്തജമാഅത്ത്‌ ജനറല്‍ സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍ വിമാനത്തിലുണ്ടായിരതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഉദുമ കുണ്ടുകുളംപാറയിലെ മാഹിന്‍, മേല്‍പ്പറമ്പ്‌ വളളിയോട്ടെചെമ്മനാട്‌ മുഹമ്മദിന്റെ മകന്‍ ഹസൈന്‍, കഴിഞ്ഞദിവസം മരിച്ച നെല്ലിക്കുന്നിലെ സുലൈമാന്റെ മകന്‍ സിദ്ദിഖ്‌, മംഗലാപുരം സ്വദേശിനിയും വിദ്യാനഗറിലെ അശ്രഫി പ്രിന്‍സ്‌)ന്റെ ഭാര്യ, പള്ളത്തെ ഒരു കുടുംബം, കാഞ്ഞങ്ങാട്‌ ഇഖ്‌ബാല്‍ സ്‌കൂളിനടുത്തെ കെ.കെ.അബ്‌ദുല്ല(അഡ്‌നോക്‌ അബുദാബി) തുടങ്ങി നിരവധിപേര്‍ അപകടത്തില്‍ പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്‌.

ഇതിനിടെ, മോശം കാലാവസ്ഥയെത്തുടര്‍ന്ന്‌ വിമാനം റണ്‍വേയില്‍ നിന്ന്‌ തെന്നിപ്പോയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ കരുതുന്നതായി അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ നിന്നും രാത്രി 1.10 പുറപ്പെട്ട വിമാനമാണ്‌ രാവിലെ 6.30 ഓടെ അപകടത്തില്‍പ്പെട്ടത്‌.

അപകടം നടന്ന പ്രദേശവും വിമാനത്താവളവും സുരക്ഷാ സേന വളഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മരിച്ചവരില്‍ ഉദുമ പളളിക്കര, കളളാര്‍ സ്വദേശികള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. അപകട വിവരമറിഞ്ഞ്‌ ഇവരുടെ ബന്ധുക്കള്‍ മംഗലാപുരത്ത് എത്തിക്കഴിഞ്ഞു. 7 പേര്‍ രക്ഷപ്പെട്ടതായി സ്ഥിതികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.

ഇതിനിടെ, എയര്‍ഇന്ത്യ ഡല്‍ഹി വിമാനത്താവളത്തില്‍ ഹെല്‍പ്പ് ലൈന്‍ സെന്റര്‍ തുറന്നു. 011 2565 6196, 011 2560 3101 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിവാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :