തുരന്തോ വീണ്ടും ദുരന്ത എക്സ്പ്രസ്

കോഴിക്കോട്| WEBDUNIA|
PRO
നിസാമുദീന്‍-എറണാകുളം തുരന്തോ എക്സ്പ്രസ് വീണ്ടും ദുരന്ത എക്സ്പ്രസ് ആയി. ഇത്തവണ ഭക് ഷ്യ
വിഷ ബാധയാണ് തുരന്തോയെ വലച്ചത്. ഭക് ഷ്യവിഷബാധയെ തുടര്‍ന്ന് 16 യാത്രക്കാരെ കോഴിക്കോടുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരെ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് സന്ദര്‍ശിച്ചു.

ഉച്ചയോടെ ട്രെയിന്‍ കോഴിക്കോട്‌ എത്തിയപ്പോള്‍ യാത്രക്കാരില്‍ ചിലര്‍ക്കു ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. പ്രഭാതഭക്ഷണത്തില്‍ നിന്നാണ്‌ വിഷബാധയേറ്റതെന്ന്‌ യാത്രക്കാര്‍ പറഞ്ഞു. ഭക്ഷണം കഴിച്ച യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ സ്റ്റേഷന്‍ മാസ്റ്ററെ ഡി വൈ എഫ്‌ ഐക്കാര്‍ തടഞ്ഞു വെച്ചു.

വിഷബാധയുണ്ടായിട്ടും യാത്രക്കാര്‍ക്ക്‌ മതിയായ ചികിത്സൗസൗകര്യം ലഭ്യമാക്കിയില്ലെന്ന്‌ യാത്രക്കാര്‍ ആരോപിച്ചു. കോഴിക്കോട്‌ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു‌. കോഴിക്കോട്‌ എംപി എം കെ രാഘവന്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി സ്റ്റേഷന്‍ മാനേജരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന്‌ മെഡിക്കല്‍ സംഘത്തെ കയറ്റി ട്രെയിന്‍ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :