പുത്തൂര്‍ കസ്റ്റഡി മരണം: പ്രതിപ്പട്ടിക സമര്‍പ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
പാലക്കാട് പുത്തൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്ന സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിപ്പട്ടിക സമര്‍പ്പിച്ചു.

40 ദിവസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടു എസ് ഐമാരും ഒരു എ എസ് ഐയും ഒമ്പതു കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെ 12 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

പാലക്കാട് നോര്‍ത്ത് എസ് ഐ പിവി രമേഷ്, സൌത്ത് എസ്ഐ ഉണ്ണികൃഷ്ണന്‍, എ എസ് ഐ രാമചന്ദ്രന്‍ കോസ്റ്റബിള്‍മാരായ ജോണ്‍ റോബോ, മാധവന്‍, പ്രദീപ് കുമാര്‍, വിജയന്‍, ബിജു, ശ്യാമപ്രസാദ്, റഷീദ്, ഷില്ലന്‍, ബ്രിജിത്ത് എന്നിവരുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

പുത്തൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ മുഖ്യപ്രതിയായ സമ്പത്ത്‌ മാര്‍ച്ച് 29ന് രാത്രിയാണ്‌ പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്‌. നെഞ്ചുവേദനയെതുടര്‍ന്നാണ്‌ മരണമെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദനം മൂലമാണ് സമ്പത്ത് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :