ജ്യോതിര്‍മയി വിവാഹമോചനത്തിന്?

എറണാകുളം| WEBDUNIA|
PRO
കാവ്യാ മാധവന്‍റെ വിവാഹജീവിതത്തിലെ താളപ്പിഴകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമാണ്. ‘മീശമാധവന്‍’ എന്ന ചിത്രത്തിലെ രണ്ടാം നായികയായ ജ്യോതിര്‍‌മയിയുടെ കുടുംബജീവിതവും തകര്‍ച്ചയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ട്. ജ്യോതിര്‍മയി വിവാഹമോചനത്തിന് തയ്യാറെടുക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കാവ്യാ മാധവന്‍റെ ഭര്‍ത്താവ് നിഷാലിന്‍റെ പേരിനോട് ചേര്‍ച്ചയുള്ള പേരാണ് ജ്യോതിര്‍മയിയുടെ ഭര്‍ത്താവിനും - നിഷാന്ത്. സോഫ്റ്റ്‌വെയര്‍ എന്‍‌ജിനീയറായ നിഷാന്തുമായി നാലുവര്‍ഷം മുമ്പായിരുന്നു ജ്യോതിര്‍മയിയുടെ വിവാഹം. വിവാഹമോചനത്തിന് ഇരുവരും സംയുക്ത അപേക്ഷ നല്‍കിയതായാണ് വിവരം. ദുബായില്‍ ആയിരുന്ന നിഷാന്ത് ഇക്കാര്യത്തിനായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നത്രേ.

കൊച്ചിയിലെ ഒരു പ്രമുഖ അഡ്വക്കേറ്റ് മുഖേനയാണ് ജ്യോതിര്‍മയിയും നിഷാന്തും വിവാഹമോചനത്തിന് ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളായി ജ്യോതിയും ഭര്‍ത്താവും അകല്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ പ്രണയവിവാഹിതരാണ്.

വിവാഹത്തിനു ശേഷം തമിഴിലും മലയാളത്തിലും ജ്യോതിര്‍മയി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. പരിധിയില്ലാതെ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാനും ജ്യോതി തയ്യാറായി. ജ്യോതിര്‍മയിയുടെ ഗ്ലാമര്‍ രംഗങ്ങള്‍ സാഗര്‍ ഏലിയാസ് ജാക്കി, നാന്‍ അവന്‍ അല്ലൈ തുടങ്ങിയ സിനിമകളുടെ ഹൈലൈറ്റാണ്. വിവാഹത്തിനു ശേഷവും അഭിനയം തുടരാന്‍ ഭര്‍ത്താവിന്‍റെ അനുവാദമുണ്ടെന്നാണ് ജ്യോതിര്‍മയി പറഞ്ഞിരുന്നത്.

എന്നാല്‍ വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം നല്‍കാന്‍ ജ്യോതിര്‍മയി തയ്യാറായിട്ടില്ല. ഇത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും മാധ്യമങ്ങള്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും ജ്യോതിര്‍മയി പ്രതികരിച്ചു.

ഭവം, മീശമാധവന്‍, പട്ടാളം, കല്യാണരാമന്‍, എന്‍റെ വീട് അപ്പൂന്‍റേം, അടയാളങ്ങള്‍, സാഗര്‍ ഏലിയാസ് ജാക്കി, അന്യര്‍, ഹരിഹരന്‍‌പിള്ള ഹാപ്പിയാണ്, കഥാവശേഷന്‍, മൂന്നാമതൊരാള്‍, ബഡാദോസ്ത്, ആയുര്‍‌രേഖ തുടങ്ങിയവയാണ് ജ്യോതിര്‍മയി അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍. തലൈനഗരം, വെടിഗുണ്ടു മുരുഗേശന്‍, പെരിയാര്‍, ശബരി, നാന്‍ അവന്‍ അല്ലൈ, അറൈ എന്‍ 305ല്‍ കടവുള്‍ എന്നിവയാണ് ജ്യോതിയുടെ തമിഴ് ചിത്രങ്ങള്‍. 10 സ്ട്രേഞ്ചേഴ്സ് എന്ന തെലുങ്ക് ചിത്രത്തിലും ജ്യോതി വേഷമിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :