കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍| WEBDUNIA|
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥാകൃത്ത് പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും കവി വിഷ്ണു നാരായണന്‍ നമ്പൂതിരിക്കും വിശിഷ്ടാംഗത്വം നല്കി.

ചെറുകഥയ്ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരത്തിന് യുവകഥാ‍കാരി കെ ആര്‍ മീര അര്‍ഹയായി. കവിതയ്ക്കുള്ള പുരസ്കാരം എന്‍ കെ ദേശത്തിനും (മുദ്ര) നോവലിനുള്ള പുരസ്കാരം ബെന്യാമിനും (ആടുജീവിതം) നാടകത്തിനുള്ള പുരസ്കാരം കെ എം രാഘവന്‍ നമ്പ്യാര്‍ക്കും (സ്വാതന്ത്ര്യം തന്നെ ജീവിതം) ലഭിക്കും.

സാഹിത്യ വിമര്‍ശനത്തിന് കെ എസ് രവികുമാറും (ആഖ്യാനത്തിന്‍റെ അടരുകള്‍) ജീവചരിത്ര വിഭാഗത്തില്‍ ടി ജെ എസ് ജോര്‍ജും (ഘോഷയാത്ര) ബാലസാഹിത്യവിഭാഗത്തില്‍ എ വിജയനും (മുയല്‍ച്ചെവി) പുരസ്കാരത്തിന്‌ അര്‍ഹരായി.

വൈജ്ഞാനിക സാഹിത്യത്തിന് വിജയകുമാര്‍ മേനോനും (സ്ഥലം കാലം കല) യാത്രാവിവരണത്തിന് രവീന്ദ്രനും (എന്‍റെ കേരളം) വിവര്‍ത്തനത്തിന് കെ സച്ചിദാനന്ദനും (പടിഞ്ഞാറന്‍ കവിതകള്‍) ഹാസ്യ സാഹിത്യത്തിന് മാര്‍ഷലും (റൊണാള്‍ഡ്‌ റീഗനും ബാലന്‍മാഷും) പുരസ്കാരത്തിന് അര്‍ഹരായി.

പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍, പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ള, പ്രൊഫ. ജി ബാലകൃഷ്ണന്‍ നായര്‍, പി കെ വി പനയാല്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പങ്കിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :