സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും

കൊച്ചി| WEBDUNIA|
PRO
മൂന്നുലക്ഷം രുപയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചലച്ചിത്രതാരങ്ങള്‍ പ്രതിഫല തുകയുടെ 25 ശതമാനം വരെ കുറയ്ക്കാന്‍ തയ്യാറാണെന്ന് ‘അമ്മ’. ഇന്നു കൊച്ചിയില്‍ ‘അമ്മ: ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌.

സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുാ‍യി പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന്‌ പ്രസിഡന്‍റ് ഇന്നസെന്‍റ് അറിയിച്ചു. പ്രതിഫലക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയാകാമെന്നും അമ്മ പറഞ്ഞിട്ടുണ്ട്.

സൂപ്പര്‍ താരങ്ങള്‍ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അമ്മ ഉറപ്പു നല്കി. കൂടാതെ, സ്റ്റേജ് ഷോകളിലും മറ്റും താരങ്ങള്‍ പങ്കെടുക്കുന്നതിന് നിബന്ധനകള്‍ ഉണ്ടായിരിക്കുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ രാവിലെ ഏഴിന്‌ തന്നെ താരങ്ങള്‍ ലോക്കേഷനുകളില്‍ എത്തുന്ന കാര്യത്തിലും അമ്മ ഭാരവാഹികള്‍ ഉറപ്പ്‌ നല്‍കി. നിര്‍മ്മാതാവിന് സിനിമയുടെ മൊത്തം ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കണക്കുകള്‍ കൊടുക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :