കൂട്ടബലാത്സംഗം: സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

മട്ടന്നൂര്‍| WEBDUNIA|
PRO
ഇരുപത്തിയൊന്നുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ സ്ത്രീയടക്കം നാലുപേര്‍ അറസ്റ്റില്‍. മട്ടന്നൂരിലാണ് സംഘം അറസ്റ്റിലായത്. ഓട്ടോഡ്രൈവര്‍ കെ അര്‍ഷാദ്‌ (28), ഷാഫിര്‍ എന്ന ഷാഫി (28), നാലകത്ത്‌ ഷഹനാസ്‌ (26), കരിയാടന്‍ പുതിയപുരയില്‍ തജ്ബീര്‍ (28) എന്നിവരാണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി മട്ടന്നൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്‌. സി ഐയ്ക്കൊപ്പം എ എസ്‌ ഐ മോഹനന്‍, ഹെഡ്കോസ്റ്റബിള്‍മാരായ വിനോദ്‌, രാഗേഷ് എന്നിവരും ഉണ്ടായിരുന്നു. രണ്ടു പേര്‍ കൂടി കസ്റ്റഡിയിലുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് തെരയുന്നുണ്ട്.

വീട്ടുജോലി തേടിയിറങ്ങിയ ഇരുപത്തിയൊന്നുകാരിയെ ആണ് ലോഡ്ജിലും മറ്റും താമസിപ്പിച്ച്‌ സംഘം മാനഭംഗപ്പെടുത്തിയത്. അറസ്റ്റിലായവരെ ഇന്നു വൈകുന്നേരം മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :