ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണമെന്ന് കോടിയേരി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ധനകാര്യവകുപ്പ് ആവശ്യപ്പെടുകയാണെങ്കില്‍ പി ജെ ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ മാത്രമായി 28 കോടി രൂപയുടെ അഴിമതി കണ്ടെത്തിയതായി ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത്.

ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും ഇ പി ജയരാജനും ജോസഫിനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സുരേന്ദ്രന്‍ പിള്ളയെ അയോഗ്യനാക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ക്കും ആരെയും അയോഗ്യനാക്കാന്‍ ആവശ്യപ്പെടാം എന്നായിരുന്നു ജയരാജന്‍റെ മറുപടി.

അതേമയം, സുരേന്ദ്രന്‍ പിള്ള കൂറുമാറ്റം നടത്തിയതായി കരുതുന്നില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സുരേന്ദ്രന്‍ പിള്ളയല്ല, ജോസഫ് ആണ് കൂറുമാറ്റം നടത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്പീക്കര്‍ ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും വിശ്വന്‍ പറഞ്ഞു. പി സി തോമസ് ഉള്‍പ്പെടെയുള്ളവരെ മുന്നണിക്കൊപ്പം നിര്‍ത്താന്‍ തത്വത്തില്‍ അംഗീകാരം നല്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എട്ടിന് ചേരുന്ന യോഗത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നും വിശ്വന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :