പാലക്കാട്‌ വന്‍ സ്ഫോടകശേഖരം പിടികൂടി

പാലക്കാട്| WEBDUNIA|
പാലക്കാട്‌ ജില്ലയിലെ മങ്കരയില്‍ നിന്ന് വന്‍ സ്ഫോടകശേഖരം പിടികൂടി. ആയിരം ഇലക്ട്രിക്‌ ഡിറ്റണേറ്ററുകള്‍ അടക്കം ആറായിരം ഡിറ്റണേറ്ററുകളും ആയിരം ജലാറ്റിന്‍ സ്റ്റിക്കുകളുമാണ്‌ പൊലീസ് പിടികൂടിയത്‌. 1200 മീറ്റര്‍ തിരിയും പിടികൂടിയിട്ടുണ്ട്‌.

ഇന്ന് രാവിലെ എട്ടരയോടെയാണ് അംബാസിഡര്‍ കാറില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകശേഖരം മങ്കര പഞ്ചായത്ത് ഓഫീസിന് സമീപത്തു വെച്ച് പിടികൂടിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ കാര്‍ ഡ്രൈവര്‍ മുരളീധരന്‍, സ്ഫോടകശേഖരം വാങ്ങിച്ചുവെന്ന് സംശയിക്കുന്ന രാജ്‌കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഒലവക്കോട്ടെ ഒരു കടയില്‍ നിന്ന് പട്ടാമ്പിയിലേക്ക് കൊണ്ടു പോകുകയായിരുന്നു സ്ഫോടകശേഖരം. എന്നാല്‍ ഒലവക്കോട്ടെ കടയിലേക്ക് എവിടെ നിന്നാണ് സ്ഫോടകശേഖരം എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.

അടുത്തിടെ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ഒരു വളം വില്‍‌പ്പനശാലയില്‍ നിന്ന് വന്‍സ്ഫോടക ശേഖരം പിടികൂടിയിരുന്നു. മൂവായിരം കിലോയോളം അമോണിയം നൈട്രേറ്റ്, സ്‌ഫോടകവസ്തു നിര്‍മാണ സാമഗ്രികളായ 195 ഡിറ്റനേറ്റര്‍, അറുപത് മീറ്റര്‍ നീളമുള്ള ഫ്യൂസ്‌വയര്‍ എന്നിവയായിരുന്നു പൊലീസ് പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :