കേരളം ഐപിഎല്‍ കളിക്കേണ്ടെന്ന് കാരാട്ട്

ന്യൂഡല്‍ഹി| WEBDUNIA|
PRO
കേരളത്തിന്‍റെ ഐ പി എല്‍ സ്വപ്നങ്ങള്‍ക്ക് എതിരെ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തിന് ഒരു ഐ പി എല്‍ ടീമിന്‍റെ ആവശ്യമില്ലെന്നാണ് കാരാട്ടിന്‍റെ പക്ഷം. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐ പി എല്‍ എന്നത് പണം ഉണ്ടാക്കാനുള്ള ഒരു സംവിധാനമാണ്‌. അതിനെ ഒരു കായിക വിനോദമായി കാണാനാവില്ലെന്നും പ്രകാശ്‌ കാരാട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രമന്ത്രിസ്ഥാനത്തു നിന്ന് ശശി തരൂരും ഐ പി എല്‍ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ലളിത്‌ മോഡിയും ഒഴിവായാല്‍ തീരുന്നതല്ല ഐ പി എല്ലിലെ പ്രശ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു‍. ഐ പി എല്ലില്‍ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രാഞ്ചെസികള്‍ ഉടമസ്ഥത സംബന്ധമായ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും കാരാട്ട്‌ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :