അഴിമതി പണം സോക്സിനുള്ളില്‍!

തിരുവനന്തപുരം| WEBDUNIA|
PRO
അഴിമതിപ്പണം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത് സബ് രജിസ്ട്രാറുടെ സോക്സിനുള്ളില്‍ നിന്ന്. ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ വന്‍തുക കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍പരിശോധന നടത്തിയത്. വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കുമാര്‍, ഉജ്ജ്വല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ നീലകണ്ഠ ശര്‍മയുടെ സോക്‌സിനുള്ളില്‍നിന്നാണ് 1100 രൂപ കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു മിന്നല്‍പരിശോധന. അഴിമതി സംബന്ധിച്ച ഒട്ടനവധി രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ വന്‍തുക കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് വിജിലന്‍സ് ഡയറക്ടര്‍ കെ പി സോമരാജന്‍ അറിയിച്ചു. അഴിമതി സംബന്ധിച്ച ഒട്ടനവധി രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ചില ആധാരമെഴുത്തുകാരാണ് കൈക്കൂലി എത്തിച്ചുകൊടുക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. കൈക്കൂലിയായി പിരിക്കുന്ന തുക വൈകുന്നേരമാണ് സബ് രജിസ്ട്രാറിന് കൈമാറുന്നതെന്നും അത് സോക്സിലാണ് ഒളിപ്പിക്കുന്നതെന്നും വിവരം ലഭിച്ചിരുന്നതായി വിജിലന്‍സ് വിഭാഗം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :