ചെമ്മനത്തിന് സുധാകര കവിയുടെ മറുപടി

തൃശൂര്‍| WEBDUNIA|
PRO
സാഹിത്യ സംഗമ വേദിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെക്കുറിച്ച് ചൊല്ലിയ കവി ചെമ്മനം ചാക്കോയ്ക്ക് മന്ത്രി ജി സുധാകരന്‍റെ മറുപടിക്കവിത. സാഹിത്യ സംഗമവേദിയില്‍ ചെമ്മനത്തെ സദസ്സിലിലുരുത്തിയാണ് സുധാകര കവി മറുപടി കവിത ചൊല്ലിയത്.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ കവിസമ്മേളനത്തില്‍ ഇന്നലെയാണു ചെമ്മനം ‘മാധ്യമ സൃഷ്ടി’ എന്ന കവിത ചൊല്ലിയത്‌. ഊര്‍ജമന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ വിദേശ പര്യടനവും വിവാദമായ ലാവ്‌ലിന്‍ കരാറും ഉള്‍പ്പെടെ പിണറായി മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപാദിച്ച കവിതയാണ്‌ സമ്മേളനത്തിന്‍റെ അധ്യക്ഷന്‍ കൂടിയായ ചെമ്മനം സി പി എം അനുഭാവികള്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിച്ചത്.

ഉദ്‌ഘാടകനായ ഒ എന്‍ വിയെ സ്‌റ്റേജിലിരുത്തിയായിരുന്നു ചെമ്മനം വിവാദ കവിത ചൊല്ലിയത്‍. സി പി എം സഹയാത്രികരായ രാവുണ്ണി, എന്‍ പി ചന്ദ്രശേഖരന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു

സിപിഎം അനുഭാവികളുടെ മുന്നില്‍ പിണറായിക്കെതിരെ ചെമ്മനം കവിത ചൊല്ലിയ വാര്‍ത്ത ഇന്നു രാവിലെ പത്രങ്ങളില്‍ നിന്നാണു സുധാകരന്‍ വായിച്ചറിഞ്ഞത്‌. വാര്‍ത്ത വായിച്ച ഉടന്‍ മന്ത്രി കവിത എഴുത്താരംഭിച്ചു. സാഹിത്യ സംഗമത്തിലെ എഴുത്തുകാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്‌തു കവിത ചൊല്ലുകയായിരുന്നു.

സുധാകരന്റെ കവിത ചുവടെ:

അല്ലയോ മഹാകവേ ചെമ്മനം ചാക്കോ സാറേ
തല്ലുവാന്‍
വടിയുമായി ഓടുന്നതെന്തേ ഭവാന്‍?
തല്ലുന്നതാരേ താങ്കള്‍, താങ്കളീയിരിക്കുന്ന സന്നിധാനത്തെ,
(എന്‍ബിഎസിനേ) കെട്ടിപ്പടുത്ത സചീവനെ
കാണുന്നതില്ലേ താങ്കള്‍, കേള്‍ക്കുന്നതില്ലേ താങ്കള്‍
കന്മഷം നിറഞ്ഞുവോ തവ ഹൃദയത്തില്‍?
എന്തിനു താങ്കള്‍ ചെളിവാരിയിങ്ങനെ ചന്തമില്ലാതെ
എറിയുന്നു പ്രിയകവേ?
ചിന്തകള്‍ മരിച്ചുവോ?
ചന്തവും മരിച്ചുവോ?
അന്തകനല്ലോ താങ്കള്‍
സ്വന്തമാം കഴിവിന്റെ?
ചിന്തിക്കൂ, ചിരിപ്പിക്കൂ, വെറുക്കാതിരിക്കുക
എന്റെ നാട്ടിലെ കവി
പ്രിയനാം വയലാറിന്‍
ഉണ്മയേറിയ ആയിഷ കവിതയില്‍
ക്രൂരനാം അബ്ദുള്‍ റഹിമാന്‍
അലറും പോല്‍ ഹേ കവേ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :