ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കേരള ടീമില്‍ ആറുമലയാളികളെങ്കിലും വേണം: ശശി തരൂര്‍ (New IPL Team needs atleast six Malayalee palyers: Shashi Tharoor)
Bookmark and Share Feedback Print
 
PRO
കേരളത്തിന്‍റെ ഐ പി എല്‍ ടീമില്‍ മലയാളികളായ ആറു കളിക്കാരെങ്കിലും ഉണ്ടാകണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍. പഞ്ചാബുമായുള്ള കരാര്‍ തീരുന്ന മുറയ്ക്ക് ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റിന്‍റെ കാര്യത്തില്‍ കേരളം ബാല്യാവസ്ഥ പിന്നിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഐ പി എല്‍ ടീമുമായി മോഹന്‍ലാലും പ്രിയദര്‍ശനും സഹകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ടീമിന്‍റെ രൂപീകരണത്തെക്കുറിച്ച്‌ അന്തിമ തീരുമാനമെടുക്കേണ്ടത്‌ താനല്ലെന്നും കേരളത്തിന്‌ ടീം കിട്ടാനായി തനിക്ക്‌ ചെയ്യാവുന്നത്‌ ചെയ്‌തുവെന്നും തരൂര്‍ വ്യക്‌തമാക്കി.

അതേസമയം, കേരളത്തിന്‌ ഐ പി എല്‍ ടീമിനെ ലഭിച്ചത്‌ കേന്ദ്ര മന്ത്രി ശശിതരൂരിന്‍റെ പരിശ്രമ ഫലമായാണെന്ന്‌ റോണ്‍ഡേവൂ സ്പോര്‍ട്സ്‌ ലിമിറ്റഡ്‌ അംഗം വിവേക്‌ വേണുഗോപാല്‍ ചെന്നൈയില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. കേരളത്തിലെ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടാനും മികച്ച അവസരമായിരിക്കും ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍