തിരുവനന്തപുരം, ഞായര്‍, 21 മാര്‍ച്ച് 2010( 10:54 IST )
തിരുവനന്തപുരത്ത് വിമാനത്തില്‍ നിന്ന് നാടന്‍ ബോംബ് പിടിച്ചെടുത്തു.
ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് നാടന്‍ ബോംബുകള്‍ പിടിച്ചെടുത്തത്.
കാര്‍ഗോ സൂക്ഷിച്ചിരുന്നിടത്താണ് ബോംബ് കണ്ടെത്തിയത്. വിമാനത്തില്‍ ഇപ്പോള്‍ കൂടുതല്‍ പരിശോധനകള്‍ നടന്നു വരികയാണ്. ഇന്നു രാവിലെ പുറപ്പെടേണ്ട ഐ സി 467 വിമാനത്തിലാണ് പായ്ക്കറ്റ് കണ്ടെത്തിയത്.