എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം, ശനി, 20 മാര്‍ച്ച് 2010( 20:25 IST )
PRO
സര്‍ക്കാരിലെ എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗതാഗത വകുപ്പില്‍ മാത്രമല്ല എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഗതാഗതമന്ത്രിയുടെ ഈ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
അതേസമയം മുഖ്യമന്ത്രി തന്നെ അഴിമതി ആരോപണം ഉന്നയിച്ച സ്ഥിതിക്ക് ജോസ് തെറ്റയിലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ജനതാദള്‍ എസ് വീരേന്ദ്രകുമാര്‍ വിഭാഗം നേതാവ് എം പി വീരേന്ദ്രകുമാര്‍ തൃശൂരില്‍ പറഞ്ഞു.