ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » അതിരപ്പിള്ളിപദ്ധതി ദോഷകരമെന്ന് വനംവകുപ്പ് പറഞ്ഞു: ജയറാം രമേശ് (Forest Dept is against Athirapilli project:Jayaram Ramesh)
Bookmark and Share Feedback Print
 
PRO
അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്ന് സംസ്ഥാന വനംവകുപ്പും ജൈവ വൈവിധ്യ ബോര്‍ഡും അറിയിച്ചതായി കേന്ദ്രവനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസംഘം ഏപ്രില്‍ പന്ത്രണ്ടിന്‌ മുമ്പ് മൂന്നാര്‍ സന്ദര്‍ശിക്കും. വനസംരക്ഷണ നിയമത്തിന്‍റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്ന്‌ മാത്രമായിരിക്കും സംഘം പരിശോധിക്കുകയെന്നും ജയറാം രമേശ്‌ വ്യക്തമാക്കി.

അതേസമയം, കേന്ദ്രപരിസ്ഥിതി മന്ത്രി ജയറാം രമേശിന്‍റെ പ്രശ്താവനയോടെ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാകില്ലെന്ന്‌ വ്യക്തമായതായി വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും പദ്ധതി നടപ്പാകരുതെന്ന്‌ ആഗ്രഹിക്കുന്ന ഒരു ചെറു സംഘത്തിന്‍റെ തെറ്റിദ്ധാരണയുടെ പിടിയിലാണ്‌ ജയറാം രമേശെന്നും ബാലന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍