കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ താന്‍ എല്ലാം ചെയ്തത് തടിയന്‍റവിട നസീറിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്ന് സ്ഫോടനക്കേസിലെ ഏഴാം പ്രതി ഷമ്മി ഫിറോസ് എന്‍ ഐ എയ്ക്ക് മൊഴി നല്കി.
വന്‍തുക വാഗ്ദാനം ചെയ്ത് നസീര്‍ തന്നെ വലയിലാക്കുകയായിരുന്നെന്നും ഫിറോസ് ചോദ്യം ചെയ്ത വേളയില്‍ എന്‍ ഐ എ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അതേസമയം ഷമ്മി ഫിറോസിനെ ഇന്നു എന്‍ഐഎയുടെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. പിന്നീട് എന്‍ ഐ എ ഫിറോസിനെ കസ്റ്റഡിയില്‍ വാങ്ങും.
കോഴിക്കോട് ഇരട്ടസ്ഫോടനകേസില്‍ തന്നെ മാപ്പു സാക്ഷിയാക്കണമെന്നും എന്‍ ഐ എ ഉദ്യോഗസ്ഥര്ഓറ് ഫിറോസ് അപേക്ഷിച്ചു. നസീറിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ എല്ലാം ചെയ്തതെന്ന് പറഞ്ഞ ഷമ്മി സ്ഫോടനമായിരുന്നു ലക് ഷ്യമെന്ന് അറിഞ്ഞിരുന്നില്ലെന്നും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ബസ് സ്റ്റാന്‍ഡുകളില്‍ ബോംബ് വെച്ച കാര്യം പത്ര ഓഫീസുകളില്‍ വിളിച്ചറിയിച്ചത് താനാണ്. ഇങ്ങനെ ചെയ്തത് നസീറിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. കോഴിക്കോട് സ്ഫോടനക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സൂചനയാണ് ഫിറോസിന്‍റെ മൊഴികളില്‍ നിന്ന് എന്‍ ഐ എയ്ക്ക് ലഭിച്ചിരിക്കുന്നത്.