ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ബച്ചനെ കേരളത്തിന്‍റെ അംബാസിഡറാക്കില്ല: യെച്ചൂരി (Won't allow Big B to become Kerala's Tourism Ambassador:Yechuri)
Bookmark and Share Feedback Print
 
PRO
നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ അംബാസിഡറായ ഒരാളെ കേരളസര്‍ക്കാരിന്‍റെ ബ്രാന്‍ഡ് അംബാസിഡറാക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കില്ലെന്നാണ് കരുതുന്നതെന്നും യെച്ചൂരി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ബച്ചനെ നിയോഗിച്ചതിന് എതിരെ സി പി എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തു വന്നിരുന്നു.ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തുന്ന അമിതാഭ് ബച്ചനെ കേരളത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നതില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും താല്പര്യമില്ലെന്നായിരുന്നു ആദ്യറിപ്പോര്‍ട്ട്.

പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളില്‍ ഉള്ളവരാണ് ബിഗ് ബിയെ അംബാസിഡറാക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയിലെ ചില അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ യോജിപ്പില്ലെന്നാണ് സൂചനകള്‍. ബച്ചനെ അംബാസിഡറാക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തണമെന്നും എതിരഭിപ്രായമുള്ളവര്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക ഞെരുക്കം ഏറെയുള്ള കേരളത്തിനോട് വന്‍ പ്രതിഫലത്തുകയായിരിക്കും അമിതാഭ് ബച്ചന്‍ ചോദിക്കുകയെന്നുള്ള ഒരു ആക്ഷേപവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഈ സാഹചര്യത്തില്‍ ബച്ചന്‍ ഉയര്‍ന്ന തുകയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നതെങ്കില്‍ അദ്ദേഹത്തെ തീര്‍ച്ചയായും ഒഴിവാക്കണമെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്‍റെ ആവശ്യം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍