ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പിടികിട്ടാ ഭീകരവാദികള്‍ ഗള്‍ഫിലെന്ന് നസീര്‍ (Terrorist were at middle east: Nazeer)
Bookmark and Share Feedback Print
 
PRO
രാജ്യത്തെ തീവ്രവാദ കേസുകളില്‍ പിടികിട്ടാത്ത പലരും ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളതെന്ന് ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്‍റവിട നസീര്‍ വെളിപ്പെടുത്തി. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് നസീറിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാനങ്ങളായ പല വിവരങ്ങളും ലഭിച്ചത്.

ലഷ്കര്‍-ഇ-തൊയ്ബയുടെ ദക്ഷിണേന്ത്യയിലെ ആസ്ഥാനം ഹൈദരാബാദാണെന്നും ചോദ്യം ചെയ്യലില്‍ നസീര്‍ വെളിപ്പെടുത്തി. തന്നെ ബോംബ് ഉണ്ടാക്കാന്‍ പരിശീലിപ്പിച്ചത് സൈനുദീന്‍ എന്ന സത്താര്‍ ഭായിയാണ്. സത്താര്‍ ഭായിയെ തനിക്ക് പരിചയപ്പെടുത്തി തന്നത് അബ്ദുള്‍ നാസര്‍ മദനി ആയിരുന്നു.

മദനിയുടെ സഹായി ആയിരുന്ന യൂസഫ് എന്ന മണിയെ കാശ്മീരിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍, മണി വിവാഹിതനായതിനാല്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇക്കാരണത്താല്‍ ഇതു പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

ജയില്‍ മോചിതനായതിനു ശേഷം താനും സത്താര്‍ ഭായിയും അബ്ദുള്‍ നാസര്‍ മദനിയെ കാണാന്‍ പോയിരുന്നു. ഭീകരവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് മദനി രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെതിരെ മദനിയെ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യത്തില്‍ മദനിയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നെന്ന് നസീര്‍ പൊലീസിനോട് സമ്മതിച്ചു.

ഭീകരവാദ സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയ്ക്ക് ഇന്ത്യയില്‍ പത്തിലധികം കേന്ദ്രങ്ങള്‍ ഉണ്ടെന്ന് കഴിഞ്ഞദിവസം നസീര്‍ വെളിപ്പെടുത്തിയിരുന്നു‍.

ആക്രമണ പദ്ധതികള്‍ നടപ്പാക്കാന്‍ ലഷ്കറിന് പത്തിലധികം കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ മാത്രം രണ്ടു സംഘങ്ങളാണുള്ളതെന്നും ഈ രണ്ടു സംഘങ്ങള്‍ക്കും കേരളവുമായി അടുത്ത ബന്ധമാണുള്ളതെന്നും നസീര്‍ പറഞ്ഞിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍