ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മൂന്നാര്‍: ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ചു
Bookmark and Share Feedback Print
 
PRO
മൂന്നാര്‍ പ്രശ്നം സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിക്ക് മുന്നില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാറിലെ വനഭൂമി പ്രശ്നം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഉന്നതാധികാര സമിതി ഏപ്രില്‍ 26ലേക്ക് മാറ്റി.

മൂന്നാറിലെ 12,372 ഏക്കര്‍ കൈയ്യേറ്റഭൂമി ഇതു വരെ ഒഴിപ്പിച്ചിട്ടുണ്‌ടെന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി മൂന്നാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം പിന്നീട്‌ നല്‍കാമെന്ന് തീരുമാനിച്ചിരുന്നു.ഈ സാഹചര്യത്തിലായിരുന്നു ഇപ്പോള്‍ ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

അടുത്ത തവണ കേസ്‌ പരിഗണിക്കുന്നതിന്‌ മുന്‍പ്‌ കേരളം വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന്‌ സമിതി നിര്‍ദ്ദേശിച്ചു. അതേസമയം പ്രശ്നം പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്‌ടെന്നും ഇവരുടെ റിപ്പോര്‍ട്ട്‌ ഏപ്രില്‍ 15 നകം ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മൂന്നാറിലെ വനഭൂമി പ്രശ്നം സംബന്ധിച്ച്‌ വണ്‍ എര്‍ത്ത്‌, വണ്‍ ലൈഫ്‌ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ്‌ സുപ്രീം കോടതി സമിതി പരിഗണിച്ചത്‌. 1983ലെ വനനിയമത്തിനു ശേഷമുള്ള പട്ടയങ്ങള്‍ റദ്ദാക്കുക, മൂന്നാറില്‍ വനഭൂമിയായി അവശേഷിക്കുന്ന 17,922 ഏക്കര്‍ ഏറ്റെടുക്കുക തുടങ്ങിയവയാണ്‌ ഹര്‍ജ്ജിയിലെ പ്രധാന ആവശ്യങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍