ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പെരിയാര്‍: തെറ്റുകള്‍ പറ്റിയെന്ന് തമിഴ്നാട് അഭിഭാഷകന്‍ (Mullapperiyar: TN prosecutor parasaran admits faults)
Bookmark and Share Feedback Print
 
PRO
മുല്ലപ്പെരിയാര്‍ കേസിന്‍റെ വാദത്തിനിടയില്‍ തനിക്ക് തെറ്റു പറ്റിയെന്ന് തമിഴ്നാട് അഭിഭാഷകന്‍ കെ പരാശരന്‍. സുപ്രീംകോടതിയില്‍ തമിഴ്നാടിന്‍റെ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പരാശരന്‍ ഈ പരാമര്‍ശം നടത്തിയത്.

അതേസമയം, മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള ഉന്നതാധികാര സമിതിയെ പിന്‍വലിക്കണമെന്ന തമിഴ്‌ നാടിന്‍റെ ആവശ്യത്തില്‍ അഞ്ചംഗ ഭരണഘടനാബഞ്ച്‌ സംയുക്തമായി തീരുമാനമെടുക്കുമെന്ന്‌ ജസ്റ്റിസ്‌ ഡി കെ ജയിന്‍ വ്യക്തമാക്കി. തമിഴ്‌ നാടിന്‍റെ അപേക്ഷ എപ്പോള്‍ പരിഗണിക്കണമെന്ന്‌ ഭരണഘടനാ ബെഞ്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു സംസ്ഥാനങ്ങളുടേയും ഭാഗം കേട്ട ശേഷമാണ്‌ സമിതിയെ മുല്ലപ്പെരിയാര്‍ പ്രശ്നം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതെന്ന പരാമര്‍ശവും ജസ്റ്റിസ്‌ ജയിന്‍ നടത്തി. കേസ്‌ പരിഗണിച്ച ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാണ്‌ ജസ്റ്റിസ്‌ ജയിന്‍.

ഉന്നതാധികാര സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിനോട്‌ വിയോജിച്ചുകൊണ്ട്‌ കഴിഞ്ഞ ആഴ്ചയാണ്‌ തമിഴ്‌നാട്‌ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍