ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » എല്‍എല്‍ബി മാര്‍ക്ക് തിരിമറി: പ്രതിപക്ഷം ഇറങ്ങിപ്പോയി (LLB Mark fraud; opposition walks out)
Bookmark and Share Feedback Print
 
PRO
കേരള സര്‍വ്വകലാശാ‍ലയിലെ എല്‍ എല്‍ ബി മാര്‍ക്ക് തിരിമറിയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞദിവസം സഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയ പി സി വിഷ്ണു നാഥ് തന്നെയായിരുന്നു ഇന്നും അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയത്.

അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ വിദ്യാഭ്യാസമന്ത്രി എം എ ബേബി പ്രശ്നത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് സഭയെ അറിയിച്ചു. മാര്‍ക്ക്‌ തിരിമറി സംബന്ധിച്ച രേഖകള്‍ ഫോറന്‍സിക്‌ പരിശോധനയ്ക്ക്‌ വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്‌ട്‌. സര്‍വ്വകലാശാലയ്ക്ക്‌ കുറ്റക്കാരെ കണ്‌ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഒന്നോ, രണ്‌ടോ പേരുടെ മാര്‍ക്ക്‌ തിരുത്തിയ ചെറിയ പ്രശ്നമായി വിഷയത്തെ കാണാനാവില്ലെന്നും വളരെ ഗുരുതരമയ തിരിമറി സര്‍വ്വകലാശാലയില്‍ നടക്കുന്നുണ്‌ടെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രശ്നം പുറത്ത്‌ നിന്നുള്ള ഏജന്‍സിയെക്കൊണ്‌ ട്‌ അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്‌ ടി അടക്കമുള്ളവര്‍ സഭയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍