ഉപസമിതിയില്‍ ഭിന്നത; മൂന്നാര്‍ ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി, ബുധന്‍, 17 മാര്‍ച്ച് 2010( 11:18 IST )
PRO
മുന്നാറിലെ ഭൂമിപ്രശ്നം സംബന്ധിച്ച് വണ്‍ ഏര്‍ത്ത്, വണ്‍ ലൈഫ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉന്നതാധികാരസമിതി ഇന്ന് പരിഗണിക്കും. എന്നാല്‍ മൂന്നാര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് അന്തിമമായി തീരുമാനിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നില്ല.
1983ലെ വനനിയമത്തിനു ശേഷമുള്ള പട്ടയങ്ങള്‍ റദ്ദാക്കുക, മൂന്നാറില്‍ വനഭൂമിയായി അവശേഷിക്കുന്ന 17,922 ഏക്കര്‍ ഏറ്റെടുക്കുക തുടങ്ങിയവയാണ് ഹര്‍ജ്ജിയിലെ പ്രധാന ആവശ്യങ്ങള്‍.
ഇന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിയ്ക്കേണ്‌ട അവസാന ദിവസം. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉപസമിതി യോഗത്തിലും സത്യവാങ്മൂലത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. അതുകൊണ്ട് സുപ്രീകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെ ഹ്രസ്വമായ സത്യവാങ്മൂലം നല്കി വിശദമായ മറുപടിക്ക് കൂടുതല്‍ സമയം ചോദിക്കാന്‍ ഉപസമിതി തീരുമാനിച്ചിരുന്നു. യോഗത്തില്‍ അഡ്വക്കേറ്റ് ജനറലും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും പങ്കെടുത്തു.
മൂന്നാറില്‍ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയില്‍ ബോധിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകാഭിപ്രായത്തില്‍ എത്താന്‍ ഉപസമിതിക്കു സാധിച്ചില്ല. മന്ത്രിസഭ കാര്യങ്ങള്‍ വ്യക്തമായി പഠിച്ച് പിന്നീട് വിശദമായ സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്ന് ചില അംഗങ്ങള്‍ വാദിച്ചു. വ്യക്തതയില്ലാത്ത സത്യവാങ്മൂലം നല്‍കിയാല്‍ അതു കോടതിയുടെ വിമര്‍ശനത്തിനു കാരണമാകുമെന്നും ചൂണ് ടിക്കാണിയ്ക്കപ്പെട്ടു.
സംസ്ഥാനസര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നല്കിയിരിക്കുന്ന അവസാനദിവസമാണ് ഇന്ന്. കഴിഞ്ഞപ്രാവശ്യം കേസ് വന്നപ്പോള്‍ ഇനിയും സത്യവാങ്മൂലം നല്കുന്നത് നീട്ടിക്കൊണ്ടു പോകരുതെന്നും ഇത് അഞ്ചുവര്‍ഷമായ കേസാണെന്നും എമ്പവേര്‍ഡ് കമ്മിറ്റി താക്കീത് ചെയ്തിരുന്നു.