കനത്ത വേനല്‍ച്ചൂടില്‍ നിന്ന് കേരളത്തിന് തെല്ലൊരാശ്വാസം. പൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസമേകാന്‍ വേനല്‍മഴയെത്തി. തൃശൂര്‍ ജില്ലയിലാണ് വേനല്‍മഴ ആശ്വാസത്തിന്‍റെ ജലത്തുള്ളികളുമായി എത്തിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഴ പെയ്തു. പാലക്ക്ട് ജില്ലയിലും കാറ്റോടു കൂടിയ മഴയെത്തി.
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വൈകുന്നേരത്തോടെ ശക്തമായ കാറ്റും മഴയുമായിരുന്നു അനുഭവപ്പെട്ടത്. ഇരിങ്ങാലക്കുട, മണ്ണുത്തു, പട്ടിക്കാട് ഭാഗങ്ങളിലാണ് ശക്തമായ മഴയും കാറ്റും എത്തിയത്. അതിശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു.
സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്ന സൂര്യതാപത്തിന് ഇന്ന് കുറവ് അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞദിവസം സംസ്ഥാനത്ത് കടുത്ത സൂര്യതാപത്തില്‍ 23 പേര്‍ക്ക് പൊള്ളലേറ്റിരുന്നു.
അന്തരീക്ഷ ഈര്‍പ്പം കുറവായിരിക്കുന്നതും നീരാവിപൂരിത കാറ്റു വീശാത്തതിനാലും സൂര്യന്‍റെ ചൂടു നേരേ താഴേക്കു പതിക്കുന്നതിനാലാണ് കടുത്ത സൂര്യതാപത്തിനും സൂര്യാഘാതത്തിനും കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞിരുന്നു.