ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » അലുമിനിയം വിളി: പട്ടേലിനോട് മുരളിയുടെ മാപ്പപേക്ഷ (Murali apologizes to Ahammed Patel on bad remarks)
Bookmark and Share Feedback Print
 
PRO
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിനോട് കെ മുരളീധരന്‍ ഖേദപ്രകടനം നടത്തി. അഹമ്മദ് പട്ടേലിന് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചുമതല ഉണ്ടായിരുന്ന കാലത്ത് അലുമിനിയം പട്ടേല്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതിനാണ് മുരളീധരന്‍ ഇപ്പോള്‍ ഖേദപ്രകടനം നടത്തിയിരിക്കുന്നത്.

അഹമ്മദ് പട്ടേലിന്‍റെ തെറ്റിദ്ധാരണ മാറിയതായിപട്ടേലിനെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മുരളി പറഞ്ഞു. അന്നത്തെ സാഹചര്യത്തില്‍ വൈകാരിക പ്രേരണയുടെ ഭാഗമായിട്ടായിരുന്നു അങ്ങനെ വിളിച്ചത്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.

സംസ്ഥാനത്തെ എല്ലാ നേതാക്കളുമായും നല്ല ബന്ധം പുലര്‍ത്താന്‍ അഹമ്മദ് പട്ടേല്‍ മുരളിയെ ഉപദേശിച്ചു. അഹമ്മദ് പട്ടേലിനെ സന്ദര്‍ശിച്ചതിനു ശേഷം കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി മുരളി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍