കൊല്ലം മേയര്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് സി പി എം അംഗത്തിന്‍റെ വോട്ട്. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വേണുഗോപാലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. വേണുഗോപാലിനെതിരെ നടപടിയെടുക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പിയുടെ രണ്ടു വോട്ടും സി പി എമ്മിന്‍റെ ഒരു വോട്ടും അസാധുവായി. സി പി എം അംഗം ബേസിന്‍ലാലിന്‍റെ വോട്ടാണ് അസാധുവായത്. അതേസമയം കൊല്ലം നഗരസഭാ മേയറായി സി പി എമ്മിലെ വി രാജേന്ദ്രബാബുവിനെ തെരഞ്ഞെടുത്തു. കോര്‍പറേഷന്‍റെ മൂന്നാമത്തെ മേയറാണ് വി രാജേന്ദ്രബാബു.
രണ്ടായിരത്തില്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നതു മുതല്‍ ആദ്യ അഞ്ചു വര്‍ഷം സി പി എമ്മിലെ സബിത ബീഗമായിരുന്നു മേയര്‍. തുടര്‍ന്ന് മേയറായ എന്‍ പതമലോചനന്‍ കഴിഞ്ഞയിടെ ആര്‍ എസ് എസ് വേദിയില്‍ പോയത് വിവാദമായിരുന്നു. തുടര്‍ന്ന് പത്മലോചനനെ പാര്‍ട്ടി മേയര്‍ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പുതിയ തെരഞ്ഞെടുപ്പ്.
ഡി വൈ എഫ് ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറി, എസ് എന്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടി കൊല്ലം ഏരിയ സെന്‍റര്‍ അംഗമാണ്. പാര്‍ട്ടിയില്‍ കടുത്ത പിണറായി പക്ഷക്കാരനാണ് ഇദ്ദേഹം.