നര്‍ത്തകിയെ ബേബി വിളിച്ചത് 92 തവണ!

തിരുവനന്തപുരം| WEBDUNIA|
PRO
സംസ്കാരികമന്ത്രി എം എ ബേബി വിവാദക്കുരുക്കില്‍. 2005 ഫെബ്രുവരിയില്‍ മലപ്പുറം സമ്മേളന സമയത്ത് ബേബി ഒരു നര്‍ത്തകിയുമായി മൊബൈല്‍ ഫോണില്‍ 92 തവണ ബന്ധപ്പെട്ടെന്ന ആരോപണവുമായി ‘ജനശക്തി’ വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങി. ഇതേക്കുറിച്ച് പരാതിയുയര്‍ന്നിട്ടും സി പി എം കേന്ദ്രനേതൃത്വം അതിനെതിരെ കണ്ണടയ്ക്കുകയാണുണ്ടായതെന്ന് വാരിക കുറ്റപ്പെടുത്തുന്നു.

‘കാരാട്ടിന്റെ നീതിബോധം: വരദരാജന്‌ മരണവാറണ്ട്‌, ബേബിക്ക്‌ മന്ത്രിപദം' എന്നാണ് ജനശക്തി ലേഖനത്തിന്‍റെ തലക്കെട്ട്. ഒരു സ്ത്രീയ്ക്ക് അയച്ച എസ് എം എസിന്‍റെ പേരില്‍ കേന്ദ്ര കമ്മിറ്റിയംഗം ഡബ്ല്യു ആര്‍ വരദരാജനെ മരണത്തിലേക്ക് തള്ളിവിട്ട പാര്‍ട്ടി, സമാനമായ ആരോപണത്തിന് വിധേയനായ എം എ ബേബിയെ സംരക്ഷിക്കുകയാണെന്നാണ് ജനശക്തി ആരോപിക്കുന്നത്.

എം എ ബേബി അന്ന് ഉപയോഗിച്ചിരുന്ന 9447163453 എന്ന നമ്പരില്‍ നിന്നാണ് ഒരു നര്‍ത്തകിയെ 92 തവണ വിളിച്ചതെന്ന് വാരിക പറയുന്നു. ഫെബ്രുവരിയിലെ 26 ദിവസവും എം എ ബേബി ഒരു പ്രശസ്ത നര്‍ത്തകിയെ ഫോണില്‍ ബന്ധപ്പെട്ടു. രണ്ടാം തീയതി ഒമ്പതു തവണയാണ് നര്‍ത്തകിയെ വിളിച്ചത്. പതിനാലാം തീയതി ഏഴു തവണ, പതിനഞ്ചിന് ആറ്, 27ന് അഞ്ചു തവണയുമാണ് ബേബി ഇവരെ വിളിച്ചത്. ഫെബ്രുവരി 10, 20 തീയതികളില്‍ മാത്രമാണ് ബേബി ഈ നര്‍ത്തകിയെ ഫോണില്‍ ബന്ധപ്പെടാതിരുന്നതെന്നും ജനശക്തി റിപ്പോര്‍ട്ടില്‍ പറയുന്നു.
PRO


സംസ്ഥാന സമ്മേളനം നടക്കുന്ന കാലയളവില്‍ മാത്രം ഒമ്പതു തവണയാണ് എം എ ബേബി ഈ നര്‍ത്തകിയെ ഫോണില്‍ വിളിച്ചത്. മാത്രമല്ല എസ് എം എസ് അയച്ചതിന്‍റെ തെളിവുകളും ജനശക്തി നല്‍കുന്നു. വരദരാജന്‍റെ എസ് എം എസ് വിവാദമുണ്ടായപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കുകയാണ് കേന്ദ്ര നേതൃത്വം ചെയ്തത്. അതിനേക്കാള്‍ എത്രയോ വലിയ കുറ്റം ചെയ്ത എം എ ബേബിയെ സംരക്ഷിക്കുന്ന നിലപാട് സി പി എമ്മിലെ ഇരട്ടത്താപ്പിന് തെളിവാണെന്നും വാരിക പറയുന്നു.

മലപ്പുറം സമ്മേളനം നടന്നപ്പോള്‍ കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുമായി എം എ ബേബി മിനുറ്റുകളോളം സംസാരിച്ചതിന്‍റെ രേഖകള്‍ ജനശക്തി വെളിപ്പെടുത്തുന്നുണ്ട്. മാത്രമല്ല, സമ്മേളന കാലയളവില്‍ ഫോണിലൂടെ ബേബി നടത്തിയ ദീര്‍ഘ സംഭാഷണങ്ങളുടെ തെളിവുകളുമുണ്ട്. സമ്മേളനവിവരങ്ങള്‍ ബേബി ചോര്‍ത്തുകയായിരുന്നുവെന്ന സംശയവും ജനശക്തി ഉയര്‍ത്തുന്നു. എം എ ബേബിയെയാണ് വാര്‍ത്ത ചോര്‍ത്തിയതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടിയിരുന്നതെന്നും വാരിക അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :