ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഒളിക്യാമറ: എസ്ഐയെ സസ്പെന്‍ഡ് ചെയ്തു (Sting camera at Hotel: SI gets suspension)
Bookmark and Share Feedback Print
 
PRO
കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ടോ‌യ്‌ലറ്റില്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ സംഭവത്തില്‍ പരാതിക്കാരിയുടെ ബന്ധുവിനെ മര്‍ദ്ദിച്ച എസ് ഐയ്ക്ക് സസ്പെന്‍ഷന്‍. അന്വേഷണവിധേയമായാണ് എസ് ഐയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

നടക്കാവ്‌ പൊലീസ് സ്റ്റേഷന്‍ എസ് ഐ ജി സുനില്‍ കുമാറിനെയാണ് അന്വേഷണ വിധോയമായി സസ്പെന്‍ഡു ചെയ്തത്. നേരത്തെ സംഭവത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്‌ എടുത്തിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഉത്തരമേഖലാ എ ഡി ജി പിയോട്‌ കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ നിര്‍ദ്ദേശിച്ചിരുന്നു.

സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ അഖില്‍ ജോസിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടയാളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഉത്തരവിട്ടിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെ കോഴിക്കോടെ പ്രമുഖ ഹോട്ടലായ സാഗറിലായിരുന്നു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കെ എം സി ടി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഒളിപ്പിച്ചു വെച്ചത് കണ്ടെത്തിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍