ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ലാവ്‌ലിന്‍റെ തട്ടിപ്പ് സ്വന്തം നാട്ടിലും (Lavlin committed fraud in home town)
Bookmark and Share Feedback Print
 
PRO
കേരളത്തില്‍ വൈദ്യുതി അറ്റകുറ്റപ്പണികളിലെ അഴിമതിയിലൂടെ കുപ്രസിദ്ധി നേടിയ കനേഡിയന്‍ കമ്പനി എസ് എന്‍ സി ലാവ്‌ലിന്‍ സ്വന്തം നാടിനെയും അതിഭീകരമായി പറ്റിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് കരാര്‍ എടുത്ത ലാവ്‌ലിന്‍ കമ്പനി വന്‍ അഴിമതി നടത്തിയെന്നാണ് കാനഡയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

മോണ്ട്രിയാലില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഫ്രഞ്ച് പത്രം ലാപ്രസാണ് ലാവ്‌ലിന്‍റെ അഴിമതി കഥകള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. തട്ടിപ്പ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ കാനഡയുടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി റോണ ആം‌ബ്രോസ് ഉത്തരവിട്ടു. കമ്പനിയുടെ ചെലവുകള്‍ പരിശോധിക്കാന്‍ സഹമന്ത്രിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്കുകയും ചെയ്തു.

ആറു ബില്യന്‍ ഡോളറിന്‍റെ കരാര്‍ ആയിരുന്നു കമ്പനി ഏറ്റെടുത്തത്. 320 സര്‍ക്കാര്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായിരുന്നു ഇത്‍. ഒരു ഡോര്‍ബെല്‍ പിടിപ്പിക്കാന്‍ 1000 ഡോളര്‍, രണ്ട്‌ ചെടികള്‍ വയ്ക്കാന്‍ 2000 ഡോളര്‍ എന്നിങ്ങനെയാണ്‌ കരാര്‍ ഏറ്റെടുത്ത കമ്പനി തുക ചുമത്തിയിരിക്കുന്നത്‌.

കമ്പനിയുടെ അഴിമതി പുറത്തായതിനെ തുടര്‍ന്ന്‌ എസ് എന്‍ സി ലാവ്‌ലിനുമായുള്ള കരാര്‍ വിശദമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ സ്വതന്ത്ര ഓഡിറ്റര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. ലാവ്‌ലിന്‍ കമ്പനി ഈടാക്കുന്ന തുക അതിരുകവിഞ്ഞതാണെന്ന്‌ കാനഡയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ബോധ്യപ്പെടുമെന്ന്‌ മന്ത്രി റോണ ആം‌ബ്രോസ് പാര്‍ലമെന്‍റില്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍