ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വരും ദിവസങ്ങളിലും സൂര്യാഘാതത്തിന് സാധ്യത (More chance to sun-burn in Palakad)
Bookmark and Share Feedback Print
 
PRO
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയില്‍ സൂര്യാഘാതം ഉണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധ സംഘമണ് ഇക്കാര്യം അറിയിച്ചത്. സെന്‍റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസിലെ വിദഗ്ദ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

സൂര്യാഘാതം മൂലമുള്ള പൊള്ളലാണ്‌ പാലക്കാട്ട്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നതെന്ന്‌ വിദഗ്ദ സംഘം സ്ഥിരീകരിച്ചു. തുടര്‍ന്നു വരുന്ന ദിവസങ്ങളിലും സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുണ്ട്‌. പാലക്കാടെ പ്രത്യേക ഭൂപ്രകൃതിയും മേഘരഹിതമായ അന്തരീക്ഷവുമാണ്‌ സൂര്യാഘാതത്തിന്‌ ഇടവയ്ക്കുന്നത്‌.

ജില്ലയിലെ സൂര്യാഘാതത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്‌ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്ന് ഡോ സക്കറിയ, ഡോ മുരളീദാസ്‌, ഡോ വിനായക്‌ എന്നിവരുള്‍പ്പെടുന്ന സംഘം അറിയിച്ചു. രാവിലെ പാലക്കാട്ടെത്തിയ സംഘം ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയശേഷം സൂര്യാഘാതം റിപ്പോര്‍ട്ട്‌ ചെയ്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍