ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കാര്‍ ഇടപാട്: അലക്സ് ഉന്നതരുടെ സുഹൃത്ത് (Illegal transport of cars: Alex have friendship with political leaders)
Bookmark and Share Feedback Print
 
PRO
വ്യാജ രേഖകളിലൂടെ 500 കോടിയുടെ വിദേശ കാര്‍ രാജ്യത്തിലേക്കു കടത്തിയ വിവാദമലയാളി അലക്സ് ജോസഫിന്‍റെ കത്തിടപാടുകളില്‍ വിരിയുന്നത് വമ്പന്മാരുടെ പേരുകള്‍. കേന്ദ്ര കാബിനറ്റിലെ മുന്‍ ധനകാര്യമന്ത്രിയും ബി ജെ പി ഉന്നത നേതാവുമായ യശ്വന്ത് സിന്‍ഹയുടേതാണ് ഒരു പേര്. കൂടാതെ, ബോളിവുഡിലെ താരങ്ങളും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രമുഖരും അലക്സുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരാണ്.

ഡയറക്ടറേറ്റ് ഓഫ് ഇന്‍റലിജന്‍സ് ആണ് അലക്സിന്‍റെ കത്തിടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്. മുന്‍ കേന്ദ്രമന്ത്രിയെ കൂടാതെ ചെന്നൈയിലെ ഗവേഷണ സ്ഥാപനത്തിലെ ചാന്‍സലറുടെ പേരും അലക്സിന്‍റെ റഫറന്‍സ് പട്ടികയിലുണ്ട്. കൂടാതെ, മലയാളത്തിലെയും ബോളിവുഡിലെയും ചില ചലച്ചിത്ര താരങ്ങളുമായും അലക്സിന് ബന്ധമുണ്ടെന്നും ഡി ആര്‍ ഐ കണ്ടെത്തിയിട്ടുണ്ട്.

അലക്സ് തന്‍റെ വിശദമായ ബയോഡാറ്റയും കത്തിനോടൊപ്പം അയച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ജോര്‍ബാഗിലാണു താമസമെന്നും നാലു ഭാഷകള്‍ തനിക്ക് സംസാരിക്കാനറിയാമെന്നും അലക്സ് കത്തുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതു കൂടാതെ എബി ജോണ്‍ എന്നാണ് തന്‍റെ പുതിയ പേരെന്നും അലക്സ് കത്തില്‍ അറിയിക്കുന്നുണ്ട്. വ്യാജ പാസ്പോര്‍ട്ടുകള്‍ യാത്രക്കായി ഉപയോഗിച്ചിരുന്ന ഇയാള്‍ അവസാനമായി എടുത്ത പാസ്പോര്‍ട്ട് എബി ജോണ്‍ എന്ന പേരിലുള്ളതായിരുന്നു.

തിരുവല്ല സ്വദേശിയായ അലക്സ് ജോസഫ് എന്നയാള്‍ 1998 മുതല്‍ നടത്തിവരുന്ന കാര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്) കഴിഞ്ഞദിവസം കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അലക്സിന്‍റെ വ്യാജ പാസ്പോര്‍ട്ടും ഏറ്റവും പുതിയ ചിത്രങ്ങളും ഡി ആര്‍ ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അലക്സിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇയാളെക്കുറിച്ചുള്ള എല്ലാവിധ വിശദാംശങ്ങളും ഡി ആര്‍ ഐ മാധ്യമങ്ങള്‍ക്കും നല്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍