കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനിയുടെ ഹര്‍ജിയില്‍ പ്രാരംഭവാദം കോടതി കേട്ടു. ഗൂഡാലോചനയില്‍ പ്രധാനിയാണ് സൂഫിയ. കൂടാതെ, ഉന്നത സ്വാധീനമുള്ള രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയാണ്. ഇക്കാരണത്താല്‍ അവരുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എന്‍ ഐ എ കോടതിയെ ബോധിപ്പിച്ചു.
ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള സൂഫിയയുടെ ഹര്‍ജിയില്‍ പ്രാരംഭ വാദമാണ് കോടതി കേട്ടത്. വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.
എന്‍ ഐ എ അന്വേഷിക്കുന്ന കേസുകള്‍ പരിഗണിക്കുന്ന സി ബി ഐയുടെ പ്രത്യേക കോടതിയാണ് അപേക്ഷ പരിഗണിച്ചത്. കേസിലെ പത്താം പ്രതിയായ സൂഫിയയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
എറണാകുളം ജില്ല വിട്ട് വേറെ എവിടെയും പോകരുതെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാണ് സൂഫിയ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.