ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പോള്‍വധം: പ്രതികളുടെ റിമാന്‍ഡ് നീട്ടി (Paul murder: Accused's remend extended)
Bookmark and Share Feedback Print
 
PRO
വിവാദമായ പോള്‍ എം ജോര്‍ജ് വധക്കേസിലെ പ്രധാന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 25 വരെ നീട്ടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

അതേസമയം, കോടതിയുടെ അനുമതി ഇല്ലാതെ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സിബിഐ കൂടുതല്‍ സമയം ചോദ്യം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ അഭിഭാഷകന്‍ ഹര്‍ജി നല്‍കി.

ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും ഒഴികെ കേസിലെ മറ്റെല്ലാ പ്രതികളെയും ഇന്നു കോടതിയില്‍ ഹാജരാക്കിയിരുന്നു.

സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ച് പോളിന്‍റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി അന്വേഷണം സി ബി ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ സംസ്ഥാന പൊലീസിനു നല്കിയ മൊഴിയുമായി ചേര്‍ന്നു നില്ക്കുന്ന മൊഴിയാണ് സി ബി ഐയ്ക്കും നല്കിയത്. താനാണ് പോളിനെ കുത്തിയതെന്ന് സംസ്ഥാന പൊലീസിനോടു സമ്മതിച്ച കാരി സതീഷ് സി ബി ഐയോടും ഇത് ആവര്‍ത്തിച്ചിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍