പൂവാലന്‍‌മാരെ നേരിടാന്‍ എസ്‌എം‌എസ് സംവിധാനം

തിരുവനന്തപുരം| WEBDUNIA|
PRO
പൂവാലന്‍മാര്‍ സൂക്ഷിക്കുക, കേവലം ഒരു എസ്‌എം‌എസ് മതി നിങ്ങള്‍ അഴിക്കകത്താകാന്‍. അത്തരമൊരു സംവിധാനത്തിനാണ് സംസ്ഥാന വനിതാ കമ്മീഷന്‍ രൂപം കൊടുക്കുന്നത്.

ഏതെങ്കിലും സ്ത്രീ താന്‍ ശല്യം ചെയ്യപ്പെടുന്നു എന്ന് കണ്ടാല്‍ മൊബൈല്‍ എടുത്ത് “vanitha" എന്ന് ടൈപ്പ് ചെയ്യണം. തുടര്‍ന്ന് ഒരു സ്പേസിട്ട് കമ്മീഷന്‍ ഉടന്‍ തന്നെ പുറത്തുവിടുന്ന ഒരു നമ്പറിലേക്ക് അയയ്ക്കണം. സംഗതി ക്ലോസ്. നിങ്ങളുടെ മെസേജ് കിട്ടിയാലുടന്‍ ഹെല്‍‌പ്ഡെസ്ക് നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നതിനടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിവരം നല്‍കും.

എന്നാല്‍ അതിനുമുമ്പായി നിങ്ങള്‍ അയച്ച സന്ദേശം വ്യാജമാണോ എന്നത് സംബന്ധിച്ച് ഒരു പ്രാഥമിക പരിശോധന നടത്തും. പുതിയ സംവിധാനത്തിന്‍റെ പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തിയായതായും ഐടി ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചതായും കമ്മീഷന്‍ സെക്രട്ടറി വിപി രാമചന്ദ്രന്‍ പറഞ്ഞു. ഈ മാസമവസാനത്തോടെ സംവിധാനം നടപ്പില്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇത് സംബന്ധിച്ച് ബി‌എസ്‌എന്‍‌എല്‍ അടക്കമുള്ള സേവന ദാതാക്കളുമാ‍യി കമ്മീഷന്‍ ചര്‍ച്ച നടത്തിവരികയാണ്. മൊബൈലില്‍ അയയ്ക്കുന്ന സന്ദേശം ഒരേസമയം വനിതാ കമ്മീഷന്‍റെ മെയ്ന്‍ സെര്‍വറിലും അതാത് ഓഫീസുകളിലെ മൊബൈല്‍ ഫോണുകളിലും ലഭ്യമാകും. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ പുരോഗതി സംബന്ധിച്ചും പരാതിക്കാര്‍ക്ക് എസ്‌എം‌എസ് വഴി അറിയാനുള്ള സൌകര്യം കമ്മീഷന്‍ ഒരുക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :