ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » അമ്മയില്‍ നിന്ന് നീതി കിട്ടിയില്ല: തിലകന്‍ (Didn;t get justice from AMMA: Thilakan)
Bookmark and Share Feedback Print
 
PRD
താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്ന് തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നടന്‍ തിലകന്‍. ഏകപക്ഷീയമായ പരസ്യ പ്രസ്‌താവനകളുടെ പശ്ചാത്തലത്തില്‍ തിലകന്‍ അമ്മയോട് ഖേദം പ്രകടിപ്പിക്കണമെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിന്‍റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അമ്മ തീരുമാനം ഔദ്യോഗികമായി അറിയിച്ചാല്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാമെന്നും തിലകന്‍ പറഞ്ഞു. എന്‍റെ തൊഴില്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അത് തിരിച്ചുകിട്ടിയാല്‍ മാത്രമേ എനിക്ക് നീതി കിട്ടുകയുള്ളു. തന്‍റെ പ്രസ്താവനകള്‍ അമ്മയ്ക്ക് എങ്ങനെയാണ് അപകീര്‍ത്തികരമാകുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും തിലകന്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന അമ്മ എക്സിക്യൂട്ടിവ് യോഗമാണ് പരസ്യപ്രസ്താവനകളുടെ പേരില്‍ തിലകന്‍ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. മറുപടി നല്‍കാന്‍ തിലകന് ഒരാഴ്ച സമയം അനുവദിക്കാനും ഇതിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനമെടുത്തിരുന്നു.

ആരോപണങ്ങള്‍ തിലകന്‍ ഒരു ഘട്ടത്തിലും സംഘടനയില്‍ ഉന്നയിച്ചിട്ടില്ലെന്നും മുതിര്‍ന്ന നടനെന്ന നിലയില്‍ അമ്മ മൗനം പാലിച്ചപ്പോള്‍ കൂടുതല്‍ പ്രകോപനപരമായ സമീപനമാണു തിലകനില്‍ നിന്നുണ്ടായതെന്നും എക്സിക്യൂട്ടീവ്‌ വിലയിരുത്തിയിരുന്നു.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍