തിരുവനന്തപുരം, ബുധന്‍, 10 ഫെബ്രുവരി 2010( 10:13 IST )
PRO
കേന്ദ്ര പൊതു,റെയില്‍ ബജറ്റുകള്‍ക്കു മുന്നോടിയായി സംസ്ഥാനത്തു നിന്നുള്ള എം പിമാരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ അധ്യക്ഷതയിലാണ് യോഗം.
പൊതു, റെയില്‍ ബജറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം. ഈ മാസം 24നാണ് റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. 26ന് പൊതു ബജറ്റും അവതരിപ്പിക്കും. കൊച്ചിയിലെ നിര്‍ദിഷ്ട മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ഇതിനു പുറമെ കഞ്ചിക്കോട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറിയ്ക്കുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായതിനാല്‍ ബജറ്റില്‍ തുക വകയിരുത്തണമെന്നും കേരളം ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ക്ക് പണം അനുവദിക്കല്‍, വെട്ടിക്കുറച്ച അരി, വൈദ്യുതി വിഹിതം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരത്തെ വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തില്‍ ആറ് എം.പിമാര്‍ മാത്രം പങ്കെടുത്തത് വിമര്‍ശനത്തിന് കാരണമായിരുന്നു