ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മൂന്നാര്‍ തടയണ: ഇന്നും വാദം തുടരും (Munnar Dam: HC stay ends today)
Bookmark and Share Feedback Print
 
PRO
മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ പൊളിച്ചു നീക്കുന്നതിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ ഇന്നവസാനിക്കും. ഡാം നിര്‍മാണം നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അതേ സമയം തടയണകള്‍ പൊളിച്ചു നീക്കരുതെന്നും ആവശ്യമെങ്കില്‍ ഇവ സര്‍ക്കാരിന് കൈമാറാമെന്നുമായിരുന്നു ടാറ്റയുടെ നിലപാട്. വന്യജീവികള്‍ക്കും തൊഴിലാളികള്‍ക്കും വെള്ളം കുടിക്കുന്നതിനു വേണ്ടിയാണ് ഡാം നിര്‍മ്മിച്ചതെന്നും ടാറ്റ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

അതേസമയം മൂന്നാറില്‍ അനധികൃതമായി തടയണകള്‍ നിര്‍മ്മിച്ചതിന് ടാറ്റയ്ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രനും ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

നിലവില്‍ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിന് കഴിയുമെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി. ഇതിനിടെ പൂഞ്ഞാര്‍ കോവിലകവും ടാറ്റ കമ്പനിയിലെ തൊഴിലാളികളും കേസില്‍ കക്ഷി ചേരാന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍