ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഓംപ്രകാശിനെ കസ്റ്റഡിയില്‍ വേണം: സി‌ബി‌ഐ (We need Omprakash in custody: CBI)
Bookmark and Share Feedback Print
 
Omprakash
PRO
PRO
മുത്തൂറ്റ് പോള്‍ വധക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഗുണ്ടകള്‍ ഓം‌പ്രകാശിനെയും പുത്തന്‍‌പാലം രാജേഷിനെയും കസ്റ്റഡിയില്‍ കിട്ടിയാലേ കേസന്വേഷണം പുരോഗമിക്കുകയുള്ളൂവെന്ന് സി‌ബി‌ഐ ചൊവ്വാഴ്ച എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. ഇവരില്‍ നിന്ന് സുപ്രധാനമായ പല വിവരങ്ങളും ലഭിക്കാനുണ്ടെന്നാണ് സി‌ബി‌ഐയുടെ വാദം.

ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ഒന്നാം പ്രതി ജയചന്ദ്രന്‍, രണ്ടാം പ്രതി കാരി സതീഷ് എന്ന സതീഷ് കുമാര്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി അബി, അഞ്ചാം പ്രതി സുജിത്ത്, എട്ടാം പ്രതി സുള്‍ഫിക്കര്‍, പത്തൊമ്പതാം പ്രതി ഫൈസല്‍, ഇരുപതാം പ്രതി സബീര്‍, ഇരുപത്തിനാലാം പ്രതി ഓം പ്രകാശ്, ഇരുപത്തിയഞ്ചാം പ്രതി പുത്തന്‍പാലം രാജേഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ എന്നാല്‍ തിരുവനന്തപുരം ജയിലില്‍ കഴിയുന്ന ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കോടതിയില്‍ ഹാജരാക്കിയില്ല. ഇവരെ മറ്റു ചില കേസുകളില്‍ തിരുവനന്തപുരത്ത്‌ കോടതിയില്‍ ഹാജരാക്കേണ്ടതിനാലാണ് ചൊവ്വാഴ്ച എറണാകുളം സിജെഎം കോടതിയില്‍ കൊണ്ടുവരാതിരുന്നത് എന്നറിയുന്നു.

ഇതിനിടെ, റിമാന്‍ഡ് കാലാവധി കഴിഞ്ഞ 8 പ്രതികളെ ഈ മാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജയചന്ദ്രന്‍, കാരി സതീഷ്‌, അബി, സുജിത്ത്‌, സുള്‍ഫിക്കര്‍, ഫൈസല്‍, കബീര്‍ എന്നിവരെയാണ്‌ എറണാകുളം സബ്‌ ജയിലിലേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തത്‌. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട്‌ സിബിഐ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍