ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വയനാട് കളക്ടര്‍ക്ക് സിപിഎമ്മിന്‍റെ ഭീഷണി (CPM leader threatens Wayanad collector over phone)
Bookmark and Share Feedback Print
 
വയനാട് ജില്ലാ കളക്ടര്‍ക്ക് സി പി എം ജില്ലാ സെക്രട്ടറിയുടെ ഭീഷണി. വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ജില്ലാ കളക്ടര്‍ ടി ഭാസ്ക്കരനെ ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഭൂമി കൈയേറ്റ പ്രശ്നത്തിലാണ് കളക്ടര്‍ക്ക് ഭീഷണി.

വയനാട്ടില്‍ ഇത്ര മോശം കളക്ടര്‍ ഉണ്ടായിട്ടില്ലെന്ന് ഫോണിലൂടെ സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ കളക്ടറോട് പറഞ്ഞു. രൂക്ഷമായ ഭാഷയിലായിരുന്നു കളക്ടറോട് ജില്ലാ സെക്രട്ടറി സംസാരിച്ചത്. ശശി സി പി എമ്മിന്‍റെ ജില്ലാ സെക്രട്ടറിയല്ലേ എന്നും മോശം കളക്ടറാണെങ്കില്‍ സമ്മര്‍ദ്ദം ചെലുത്തി മാറ്റണമെങ്കില്‍ മാറ്റുക എന്നും കളക്ടര്‍ മറുപടി നല്കി.

ഫോണ്‍ സംഭാഷണം അസഹ്യമായപ്പോള്‍ കളക്ടര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ഫോണ്‍ സംഭാഷണം ലൌഡ് സ്പീക്കറിലിട്ട് കേള്‍പ്പിച്ചു. താന്‍ പഠിച്ച അതേ കാലത്ത് കോളജില്‍ പഠിച്ചതിന്‍റെ സ്വാതന്ത്ര്യം ഉപയോഗിച്ചായിരിക്കും ശശീന്ദ്രന്‍ വിളിച്ചതെന്ന് കളക്ടര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സി പി എമ്മിന്‍റെ നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി കൈയേറിയ എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എയുടെ സ്ഥലത്തു നിന്ന് കൈയേറ്റക്കാരെ ഇന്ന് പൊലീസ് ഒഴിപ്പിച്ചിരുന്നു. ഈ സ്ഥലം സര്‍ക്കാരിന്‍റേതാണെന്നും കൈയേറി കുടില്‍ കെട്ടാന്‍ കഴിയില്ലെന്നും പ്രസ്താവിച്ച് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്നു രാവിലെ കുടില്‍ കെട്ടിയരെ പൊലീസ് ഒഴിപ്പിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍