ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തടിയന്‍റവിട നസീറിനെ വധിക്കാന്‍ ഗൂഢാലോചന (Conspiracy to kill Nazeer)
Bookmark and Share Feedback Print
 
PRO
തീവ്രവാദ കേസുകളില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ലഷ്കര്‍ ഭീകരന്‍ തടിയന്‍റവിട നസീറിനെ കൃത്രിമ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ ഐ എ) വിവരം ലഭിച്ചു. ഇപ്പോള്‍ ബാംഗ്ലൂര്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ് നസീര്‍ ഉള്ളത്. ബാംഗ്ലൂര്‍ പൊലീസാണ് ഇതു സംബന്ധിച്ച വിവരം എന്‍ ഐ എയ്ക്ക് നല്കിയത്.

നസീറിനെ വധിക്കുകയാണെങ്കില്‍ നിലവിലുള്ള നിരവധി കേസുകള്‍ ദുര്‍ബലമാക്കാന്‍ കഴിയുമെന്നതും പല ഉന്നതര്‍ക്കും രക്ഷപ്പെടാന്‍ കഴിയുമെന്നുള്ളതുമാണ് കൃത്രിമ ഏറ്റുമുട്ടല്‍ ഒരുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. രാജ്യത്തെ വിവിധ സ്ഫോടനക്കേസുകളുടെ ആസൂത്രകനായ നസീര്‍ മിക്കവാറും കേസുകളിലെ പ്രധാന പ്രതിയുമാണ്.

രഹസ്യ വിവരം ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ നസീറിന് ജയിലില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബാംഗ്ലൂര്‍ പൊലീസിലെ കമാന്‍ഡോ വിദഗ്ദ്ധരെയാണ് ജയിലിനു പുറത്തു വിന്യസിച്ചിട്ടുള്ളത്.

നസീറിനെ നാളെ കൊച്ചിയില്‍ ഹാജരാക്കാന്‍ സി ബി ഐ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് നിലവിലുണ്ട്. നസീറിനെ കൊച്ചിയിലെത്തിച്ചാല്‍ സംസ്ഥാനം അതീവ സുരക്ഷ നല്കണമെന്ന് എന്‍ ഐ എ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ ഐ എ സൂപ്രണ്ടുമാരായ മുകേഷ്കുമാര്‍ സിംഗ്‌, നിതീഷ്കുമാര്‍ എന്നിവര്‍ കൊച്ചിയില്‍ ക്യാമ്പുചെയ്‌ത്‌ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തും.

നേരത്തെ കോഴിക്കോട് ഇരട്ടസ്ഫോടനക്കേസുമായി ബന്ധപ്പെട്ട്
നസീറിനെ ഹാജരാക്കാന്‍ കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് നസീറിനെ ഹാജരാക്കിയിരുന്നില്ല. അതേസമയം, സുരക്ഷാ പ്രശ്നം നിലനിന്നതിനാലാണ് നസീറിന ഹാജരാക്കാതിരുന്നതെന്ന് എന്‍ ഐ എ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍