ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തടയണകള്‍ സര്‍ക്കാരിന് നല്കാം: ടാറ്റ (Tata says they are ready to give Dams to govt:)
Bookmark and Share Feedback Print
 
PRO
മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണകള്‍ സര്‍ക്കാരിന് കൈമാറാമെന്ന് ടാറ്റ ഹൈക്കോടതിയെ ബോധിപ്പിച്ചു. വന്യജീവികള്‍ക്കും തൊഴിലാളികള്‍ക്കും വെള്ളം കുടിക്കുന്നതിനു വേണ്ടിയാണ് ഡാം നിര്‍മ്മിച്ചത്. ഇക്കാരണത്താല്‍ ഡാം പൊളിക്കരുതെന്നും ടാറ്റ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എന്നാ‍ല്‍ നാളെ വരെ തടയണ പൊളിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ഹര്‍ജിയില്‍ നാളെയും വാദം തുടരും. ഡാം സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിച്ചു കൊള്ളട്ടെയെന്നും പൊളിച്ചു മാറ്റരുതെന്നും ടാറ്റ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതിനിടെ പൂഞ്ഞാര്‍ കോവിലകവും ടാറ്റ കമ്പനിയിലെ തൊഴിലാളികളും കേസില്‍ കക്ഷി ചേരാന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

അതേസമയം മൂന്നാറില്‍ അനധികൃതമായി തടയണകള്‍ നിര്‍മ്മിച്ചതിന് ടാറ്റയ്ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദ്ദേശം നല്കും. റവന്യൂ മന്ത്രി കെ പി രാജേന്ദ്രനും ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രനും ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവില്‍ നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിന് കഴിയുമെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍