ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മൂന്നാര്‍: സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഉമ്മന്‍ ചാണ്ടി (Munnar: Chandy urges for all party meeting)
Bookmark and Share Feedback Print
 
PRO
വയനാട്ടില്‍ സി പി എം നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭൂമി കൈയേറ്റം മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനുണ്ടായ നാണക്കേട് മറയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധമായി ആരെങ്കിലും വയനാട്ടില്‍ ഭൂമി കൈവശം വെച്ചിട്ടുണ്‌ടെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ യു ഡി എഫിന്‌ എതിര്‍പ്പില്ല. എന്നാല്‍ ഇതിനുള്ള നടപടികള്‍ സുതാര്യമാവണം. എല്ലാ കൈയേറ്റക്കാരോടും സര്‍ക്കാര്‍ ഒരു പോലെയുള്ള സമീപനം സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വയനാട് കൃഷ്ണഗിരിയില്‍ ജനതാദള്‍ നേതാവ്‌ ശ്രേയാംസ്കുമാറിന്‍റെ കൈവശമുണ്‌ടായിരുന്ന ഭൂമിക്ക് പ്ലാന്‍റേഷന്‍ ആക്ട് പ്രകാരം നികുതി അടയ്ക്കുന്നതാണ്‌. പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നിയമ പ്രകാരമായിരിയ്ക്കണം. നിയമം കൈയ്യിലെടുത്ത്‌ പാര്‍ട്ടിക്കാരെ ഭൂമിയിലേയ്ക്ക്‌ കയറ്റിവിടുകയാണ്‌ സിപിഎം ചെയ്യുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍