ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സംസ്ഥാനത്ത് പാലില്ല, പാല്‍വില കൂട്ടില്ലെന്ന് മന്ത്രി (No hike in milk price)
Bookmark and Share Feedback Print
 
PRO
സംസ്ഥാനത്ത് പാല്‍ക്ഷാമം കൂടുതല്‍ രൂക്ഷമായി. പാല്‍ക്ഷാ‍മം രണ്ടു ദിവസത്തിനകം പരിഹരിക്കുന്നതിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഭക്്ഷ്യമന്ത്രി സി ദിവാകരന്‍ പറഞ്ഞു. പാല്‍ വില കൂട്ടുന്ന കാര്യം തല്‍ക്കാലം പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ പാല്‍ സംസ്ഥാനത്തെത്തിക്കുന്നതിന് മഹാരാഷ്ട്രയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.

സംസ്ഥാനത്ത് വിപണിയില്‍ പാല്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്. മില്‍മ ഇറക്കുന്ന നീല കവറിലുള്ള പാല്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആവശ്യത്തിനു വേണ്ട പാല്‍ ഇപ്പോള്‍ വിപണിയിലെത്തുന്നുമില്ല. തമിഴ്നാട്ടില്‍ പാല്‍ ഉല്പാദനം കുറഞ്ഞതും കര്‍ണാടകയില്‍ ആഭ്യന്തര ഉല്പാദനം കൂടിയതുമാണ് നിലവിലെ പാല്‍ക്ഷാമത്തിനുള്ള പ്രധാന കാരണം.

പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള കൂടുതല്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്വകാര്യ ഡയറി ഫാം ഉടമകളുമായി ഇന്നു വൈകിട്ട് ഭക്്ഷ്യമന്ത്രി ചര്‍ച്ച നടത്തും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍